പെട്രോള്‍ വില കുറച്ചു, ഡീസല്‍ വില കൂട്ടി

പെട്രോള്‍ വില ലീറ്ററിന് 3.02 രൂപ കുറയ്ക്കാനും ഡീസല്‍ വില ലീറ്ററിന് 1.47 രൂപ കൂട്ടാനും എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ഇത് ഏഴാം തവണയാണ് പെട്രോള്‍ വില കുറയ്ക്കുന്നത്. ലീറ്ററിന് 32 പൈസയാണ് അവസാനമായി കുറച്ചത്. അതേസമയം, ഡീസലിന് വില വര്‍ധിപ്പിക്കുന്നത് തുടര്‍ച്ചയായ രണ്ടാം തവണയാണ്. 28 പൈസയായിരുന്നു കഴിഞ്ഞ പ്രാവശ്യത്തെ വര്‍ധന. വില വ്യതിയാനം ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
രാജ്യാന്തര എണ്ണവില കുറഞ്ഞുവെങ്കിലും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച് അതിന്റെ ഗുണഫലമേറെയും സര്‍ക്കാര്‍ കൈവശപ്പെടുത്തുകയായിരുന്നു. ഈ സാമ്ബത്തിക വര്‍ഷത്തിന്റെ ബാക്കി മാസങ്ങളില്‍ ഇതിലൂടെ 3200 കോടി അധികം സമ്പാദിക്കാനാണ് എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. നവംബര്‍ മുതല്‍ ഇതുവരെ അഞ്ചു തവണയാണ് തീരുവ വര്‍ധിപ്പിച്ചത്. ഇതിലൂടെ ആകെ 17,000 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























