പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നു

നരേന്ദ്ര മോദി, നിതീഷ് കുമാര്‍ എന്നിവരെ അധികാരത്തിലെത്തിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നു. അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനായി പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രശാന്ത് കിഷോറും സംഘവും സഹായിക്കുമെന്നും റിപ്പോര്‍ട്ടുണ്്ട്. ബിഹാറിലെ കോണ്‍ഗ്രസ്-ജെഡിയു-ആര്‍ജെഡി മഹാസഖ്യത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രവും പ്രശാന്ത് കിഷോറായിരുന്നു. കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പ്രശാന്ത് കിഷോര്‍ സ്ഥിരീകരിച്ചിട്ടുണ്്ട്. നിലവില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഉപദേഷ്ടാവാണ് പ്രശാന്ത് കിഷോര്‍. 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായും പ്രത്യേകിച്ച് മോദിയെ അധികാരത്തില്‍ എത്തിക്കുന്നതിനായും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാറിനായും പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























