ദുരഭിമാന കൊലക്കേസ്: സഹോദരന്മാരായ രണ്ടുപേര്‍ക്കു വധശിക്ഷ

ദുരഭിമാന കൊലക്കേസില്‍ പാക്കിസ്ഥാനില്‍ സഹോദരന്മാരായ രണ്ടുപേര്‍ക്കു വധശിക്ഷ. കുടുംബത്തിന്റെ അഭിമാനം വ്രണപ്പെടുത്തിയെന്ന പേരില്‍ സഹോദരിയെയും സഹോദരീഭര്‍ത്താവിനെയും കൊലപ്പെടുത്തിയ രണ്്ടു പേര്‍ക്കാണു പാക്കിസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷ കൂടാതെ ഇവര്‍ക്ക് പത്തുലക്ഷം പാക്കിസ്ഥാന്‍ രൂപയും പിഴ വിധിച്ചിട്ടുണ്്ട്. ആറു വര്‍ഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. തങ്ങളുടെ ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം കഴിച്ചതിനാണു സഹോദരിയെയും സഹോദരീഭര്‍ത്താവിനെയും ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 2015ല്‍ മാത്രം 500ല്‍ അധികംപേര്‍ പാക്കിസ്ഥാനില്‍ ദുരഭിമാനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























