ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമന്‍ സിംങ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നക്‌സല്‍ ബാധിത മേഖലയായ കാന്‍കര്‍ ജില്ലയിലെ സുഖ്മ സന്ദര്‍ശിച്ച് മടങ്ങവെ ഹെലിക്കോപ്റ്റര്‍ തകരാറിലാവുകയായിരുന്നു. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.4000 അടി ഉയരത്തില്‍ പറക്കവെയാണ് ഹെലിക്കോപ്റ്റര്‍ തകരാറിലായത്. താഴേയ്ക്ക് പതിച്ച ഹെലികോപ്റ്റര്‍ 150 അടിയോളം ഉയരത്തിലെത്തിയപ്പോള്‍ പൈലറ്റ് നിയന്ത്രണം വീണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് ഹെലികോപ്റ്റര്‍ സുരക്ഷിതമായി താഴെയിറങ്ങി. ഫ്‌ളൈറ്റ് ഡയറക്ടര്‍ എന്ന സംവിധാനത്തില്‍ വന്ന സ്തംഭനമാണ് ഹെലിക്കോപ്റ്റര്‍ തകരാറിലാവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























