എന്‍.ഡി.എ എം.പിമാരുടെ പാര്‍ട്ടി യോഗം ഇന്ന് ചേരും

എന്‍.ഡി.എ എം.പിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേരും. രാവിലെ 9.30ന് പാര്‍ലമെന്റ് ഹാളിലാണ് യോഗം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചതിനു പിന്നാലെയാണ് നിര്‍ണായക യോഗം വിളിച്ചിരിക്കുന്നത്. വിവിധ വിഷയങ്ങളില്‍ സഭയ്ക്കുള്ളില്‍ പ്രതിപക്ഷത്തിന്റെ ആക്രമണം ചെറുക്കുന്നതിനുള്ള തന്ത്രങ്ങളായിരിക്കും ചര്‍ച്ചയ്ക്ക് വരിക. ബജറ്റിന്മേലുള്ള ചര്‍ച്ചയടക്കം തിരക്കിട്ട പരിപാടികള്‍ ഈ സമ്മേളന കാലയളവില്‍ തീര്‍ക്കാനുള്ളതിനാല്‍ പ്രതിപക്ഷ ബഹളത്തില്‍ സഭാ നടപടികള്‍ തടസ്സപ്പെടുന്നത് ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























