സ്യൂട്ട്‌കേസില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: പെണ്‍കുട്ടിയുടെ ബന്ധുക്കളുള്‍പ്പടെ ഏഴുപേര്‍ അറസ്റ്റില്‍

ബംഗളൂരുവില്‍ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശികളാണ് പിടിയിലായത്. ബംഗളൂരു സൂര്യനഗര്‍ പൊലീസ് ബിഹാറിലെത്തി പ്രതികളെ പിടികൂടി. 17 കാരിയുടെ മൃതദേഹമടങ്ങിയ സ്യൂട്ട് കേസ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു. കഴിഞ്ഞ മേയ് 21ന് ബെംഗളൂരു നഗരപരിധിയിലെ ചന്ദാപ്പുര റെയില്‍വേ മേല്‍പ്പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി മുറിച്ച് പെട്ടിയിലാക്കി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് 17കാരിയായ ബിഹാര്‍ സ്വദേശിനിയാണെന്ന് കണ്ടെത്തിയത്. പ്രതികളെല്ലാം ബീഹാറിലെ നവാഡ ജില്ല സ്വദേശികളാണ്. പ്രതികളില്‍ ഒരാളായ ആഷിക് കുമാര്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് പൊലീസ് പറഞ്ഞു.
അന്വഷണത്തിന്റെ ഭാഗമായി നിരവധി സിസി ടിവികളും പൊലീസ് പരിശോധിച്ചിരുന്നു. അതിനിടെയാണ് നീല ട്രോളി ബാഗുമായി പോകുന്ന യുവാവിനെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിയത്. പിടിയിലായവര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha