പിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍: തുകയുടെ 60 ശതമാനത്തിനു നികുതി ബാധകമാക്കി ബജറ്റ് പ്രഖ്യാപനം

ഇപിഎഫ് പദ്ധതിയിലെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ തുകയുടെ 60 ശതമാനത്തിനു നികുതി ബാധകമാക്കി ബജറ്റ് പ്രഖ്യാപനം. ഏപ്രില്‍ ഒന്നു മുതലുള്ള നിക്ഷേപം പിന്‍വലിക്കുമ്പോഴാണ് ഇതു ബാധകമാവുന്നത്. നിലവില്‍ ഇപിഎഫില്‍നിന്നു പിന്‍വലിക്കുന്ന തുകയ്ക്കു നികുതിയില്ല. നാഷനല്‍ പെന്‍ഷന്‍ സ്‌കീം(എന്‍പിഎസ്), മറ്റു പെന്‍ഷന്‍ പദ്ധതികള്‍ എന്നിവയിലെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നികുതി ഈടാക്കുന്നുണ്ട്. അതുമായി തുല്യത വരുത്തുകയാണു ചെയ്തിരിക്കുന്നതെന്ന് ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. കോടിക്കണക്കിനു ജീവനക്കാരെ ദോഷകരമായി ബാധിക്കുന്ന തീരുമാനമാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























