ഡല്‍ഹിയില്‍ അപ്പാര്‍ട്ട്‌മെന്റിലെ തീപിടിത്തത്തില്‍ മൂന്നു മരണം

ഡല്‍ഹിയില്‍ അപ്പാര്‍ട്ട്‌മെന്റിലെ തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ദ്വാരക സെക്ടര്‍ 13 ലെ സബാദ് അപ്പാര്‍ട്ട്‌മെന്റ് എന്ന റസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് തീപിടിത്തമുണ്ടായത്. പിതാവും രണ്ട് മക്കളുമാണ് അപകടത്തില്‍ മരിച്ചത്.
തീ പടര്‍ന്നപ്പോള്‍ ഇവര്‍ രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഗുതരമായി പരിക്കേറ്റ ഇവരെ അഗ്‌നിശമനസേന ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെട്ടിടത്തില്‍ കുടുങ്ങിയ യാദവിന്റെ ഭാര്യയെയും മൂത്തമകനെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിച്ചതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha