പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി

മധ്യപ്രദേശിലെ രേവയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. മധ്യപ്രദേശിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നായ സഞ്ജയ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയുടെ പരിസരത്താണ് സംഭവം നടന്നത്. ജൂണ്‍ 8ന് രാത്രിയായിരുന്നു സംഭവം. ഇഎന്‍ടി വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു സ്ത്രീയുടെ പ്രായപൂര്‍ത്തിയാകാത്ത മകളാണ് ആക്രമണത്തിന് ഇരയായത്. ബലാത്സംഗത്തിനു ശേഷം കുറ്റവാളികള്‍ പെണ്‍കുട്ടിയെ സ്ട്രെച്ചറില്‍ ആശുപത്രിയിലേക്കു തിരികെ കൊണ്ടുവന്ന ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഇരയുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തുടക്കത്തില്‍, ഇരയുടെ കുടുംബമോ ആശുപത്രി അധികൃതരോ വിവരം പൊലീസിനെ അറിയിച്ചിരുന്നില്ല. ആശുപത്രി അധികൃതരും ഇത് മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായാണ് ആരോപണം. പിന്നീട് മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ '6 7 മണിക്കൂര്‍' വൈകിയതിനാല്‍ ഡോക്ടര്‍ സൗരഭ് ഗോയലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി സഞ്ജയ് ഗാന്ധി ആശുപത്രി സൂപ്രണ്ട് രാഹുല്‍ മിശ്ര അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സംശയമുള്ള രണ്ട് വാര്‍ഡ് ബോയ്സിനെയും ഒരു സുരക്ഷാ ജീവനക്കാരനെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് സൂപ്രണ്ട് വിവേക് സിങ് അറിയിച്ചു.
https://www.facebook.com/Malayalivartha