തലാക്ക് നിയമവിരുദ്ധമാക്കണമെന്ന് സുപ്രീംകോടതിയോട് മുസ്ലീം വനിത

മൂന്നുതവണ തലാക്ക് പറയുന്നതും നിക്കാഹ് ഹലാലും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഒരു മുസ്ലീം വനിത സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ഇത് ഭരണഘടനാവിരുദ്ധമാണെന്നും സമത്വം, സ്വാതന്ത്യം എന്നീ മൗലികാവകാശങ്ങളെ ലംഘിക്കുന്നതുമാണെന്നും തന്മൂലം ഇവ രണ്ടും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാണ് അവര്‍ പറയുന്നത്.
ജസ്റ്റിസുമാരായ അനില്‍ ആര്‍ ദേവ്, ആദര്‍ശ് കെ ഗോയല്‍ എന്നിവരുടെ ബെഞ്ച് ശയരാ ഭാനു എന്ന സ്ത്രീ നല്‍കിയ പരാതി സ്വീകരിച്ചു. തന്റെ അഭിഭാഷകരായ അമിത് സിംഗ് ഛാദാ, ബാലാജി ശ്രീനിവാസന്‍ എന്നിവര്‍വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ തലാഖ് ഈബിദാദ്(മൂന്നു തവണ തലാക്ക് പറയുന്നത്), ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നത് എന്നിവ സൗദി അറേബ്യ, പാകിസ്ഥാന്‍, ഇറാഖ് തുടങ്ങി പല മുസ്ലീം രാഷ്ട്രങ്ങളും നിരോധിച്ചു കഴിഞ്ഞിട്ടും ഇന്ത്യന്‍ മുസ്വീം സ്ത്രീകള്‍ ഇപ്പോളും ഇത്തരത്തിലുള്ള നിയമങ്ങള്‍ കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് ഭാനു പറയുന്നു.
ഇസ്ലാം മതത്തിലോ, മതഗ്രന്ഥമായ ഖുറാനിലോ ഈ നിയമങ്ങള്‍ക്ക് ഒരു അടിസ്ഥാനവും നല്‍കുന്നില്ലെന്നും ഭാനു പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























