ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റ് അല്‍ക്വയ്ദ ഹാക്ക് ചെയ്തു

ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റ് അല്‍ക്വയ്ദ ഹാക്ക് ചെയ്തു. റെയില്‍വെ ഭുസവാള്‍ ഡിവിഷന്റെ വെബ്‌സൈറ്റ് പേജാണു തീവ്രവാദികള്‍ ഹാക്ക് ചെയ്തത്. അഡ്മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവന്ന വെബ്‌പേജായിരുന്നു ഇത്. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കുള്ള അല്‍ക്വയ്ദയുടെ സന്ദേശമെന്ന് പേജില്‍ കുറിച്ചിട്ടുണ്ട്. മൗലാന അസിം ഉമറിന്റെ സന്ദേശവും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























