ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ 10 ഗ്രാമവാസികളെ കൊലപ്പെടുത്തി

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ 10 ഗ്രാമവാസികളെ കൊലപ്പെടുത്തി. പോലീസിനു വിവരം ചോര്‍ത്തിയെന്നാരോപിച്ചായിരുന്നു ക്രൂരകൃത്യം നടത്തിയത്. നാരായണപുര്‍ ജില്ലയിലെ അബൂജ്മാദ് ഏരീയായിലായിരുന്നു സംഭവം. ഈ പ്രദേശത്ത് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഗ്രാമത്തിലെത്തിയ മാവോയിസ്റ്റുകള്‍ ഒറ്റുകാരെന്നാരോപിച്ച് പിടികൂടിയ ആളുകളെ വെടിവച്ചു കൊല്ലുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























