Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

കനയ്യകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു,ജാമ്യ തുകയായി 10,000 രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടിവയ്ക്കണം

02 MARCH 2016 10:08 AM IST
മലയാളി വാര്‍ത്ത.

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറു മാസത്തേയ്ക്ക് ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. ജാമ്യ തുകയായി 10,000 രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടിവയ്ക്കണം. കേസ് അന്വേഷണത്തോട് സഹകരിക്കണമെന്നും കനയ്യയോട് കോടതി ആവശ്യപ്പെട്ടു. കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ഡല്‍ഹി പൊലീസിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

രാജ്യദ്രോഹക്കുറ്റം എന്താണെന്നു പോലും നിങ്ങള്‍ക്ക് അറിയില്ലേയെന്നു വാദത്തിനിടെ കോടതി പൊലീസിനു വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പൊലീസും ജാമ്യാപേക്ഷയെ എതിര്‍ത്തപ്പോള്‍ ഡല്‍ഹി സര്‍ക്കാരിന്റെ അഭിഭാഷകന്‍ കനയ്യ കുമാറിന് അനുകൂലമായ നിലപാടെടുത്തിരുന്നു. കനയ്യ കുമാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്നു ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. പൊലീസ് തെളിവായി സ്വീകരിച്ച ഏഴു വിഡിയോ ക്ലിപ്പുകളില്‍ മൂന്നെണ്ണമാണു വ്യാജമാണെന്നു കണ്ടെത്തിയത്.

കനയ്യ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിനു തെളിവെന്നു പൊലീസ് അവകാശപ്പെട്ട ക്ലിപ്പുകളാണു വ്യാജമെന്നു തെളിഞ്ഞത്. ഒരു ചടങ്ങിന്റെ ദൃശ്യം മറ്റൊരു ചടങ്ങിലെ മുദ്രാവാക്യം കൂട്ടിച്ചേര്‍ത്താണ് ഇതു നിര്‍മിച്ചത്. ഇതിന്റെ തെളിവ് നേരത്തേ ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതു തെളിയിക്കുന്നതാണു ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഒന്‍പതിനാണു ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടന്നത്.

രണ്ടു ദിവസത്തിനുശേഷം അനുസ്മരണ പരിപാടിക്കുള്ള അനുമതി എബിവിപിയുടെ പരാതിയെത്തുടര്‍ന്നു റദ്ദാക്കിയതിനെതിരെ പ്രതിഷേധ കൂട്ടായ്മ നടന്നു. ഈ പരിപാടിയില്‍ മുദ്രാവാക്യങ്ങള്‍ക്കു നേതൃത്വം നല്‍കിയതു കനയ്യ ആയിരുന്നു. ഇതിന്റെ ദൃശ്യങ്ങളിലാണു കൃത്രിമമായി ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളക്കിച്ചേര്‍ത്തത്. സോഷ്യല്‍ മീഡിയയില്‍ അടക്കം കനയ്യ കുമാറിനെതിരായ പ്രധാന തെളിവായി പ്രചരിച്ചത് ഈ വിഡിയോ ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (2 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (2 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (2 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (2 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (2 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (6 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (6 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (7 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (7 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (7 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (8 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (8 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (8 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (8 hours ago)

Malayali Vartha Recommends