രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോള്‍ ജയില്‍ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏഴു പേരെയാണ് ജയില്‍ മോചിതരാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതികളെ മോചിപ്പിക്കാനാണ് ജയലളിതയുടെ നീക്കം. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം ആരാഞ്ഞു തമിഴ്‌നാട് സര്‍ക്കാര്‍ കത്തയച്ചു. ഇതിനു മുന്‍പും പ്രതികളെ ജയില്‍ മോചിതരാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കേണ്ടി വന്നു.
രാജീവ് വധക്കേസിലെ പ്രതികളില്‍ ശാന്തന്‍, മുരുകന്‍, പേരരിവാളന്‍ എന്നിവരുടെ ദയാഹര്‍ജി തീര്‍പ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്ത് വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാന്‍ സുപ്രീം കോടതി 2014 ഫെബ്രുവരി 18നു തീരുമാനിച്ചു. ഇവര്‍ മൂന്നു പേരെയും ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍, നളിനി എന്നിവരെയും ജയില്‍ മോചിതരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പിറ്റേ ദിവസം തീരുമാനിച്ചു. അതേക്കുറിച്ച് ചീഫ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് എഴുതിയ കത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലൂടെയോ ഭരണഘടനാപരമായോ കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കേസുകളില്‍ ശിക്ഷ ഇളവു തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നു സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച കേസാണെങ്കില്‍ ശിക്ഷ ഇളവു നല്‍കാന്‍ സംസ്ഥാനം തീരുമാനിച്ചാലും കേന്ദ്രത്തിന്റെ സമ്മതം വേണമെന്നും സുപ്രീംകോടതി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























