രണ്ടുമാസത്തിനിടെ നാലുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് അതിജീവിച്ചത് 20 ഹൃദയാഘാതങ്ങള്‍

മഹാരാഷ്ട്രയില്‍ നാലു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് രണ്ടു മാസത്തിനിടെ 20 ഹൃദയാഘാതങ്ങളാണുണ്ടായത്. സോളാപുരില്‍ നിന്നുള്ള അഥിതി ജില്‍ബിലെ എന്ന പെണ്‍കുഞ്ഞാണ് ഹൃദയാഘാതങ്ങളെ അതിജീവിച്ച് അദ്ഭുതമായത്. തുടര്‍ച്ചയായി ഹൃദയാഘാതം ഉണ്ടായതിനെ കുഞ്ഞിന് ഹൃദയശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഒമ്പതു മാസത്തിനുള്ളില്‍ കുട്ടി സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മൂന്നു ലക്ഷം കുട്ടികളില്‍ ഒരു കുട്ടിക്ക് മാത്രം ഉണ്ടാകുന്ന അപൂര്‍വമായ രോഗമാണ് അഥിതിക്കുണ്ടായത്. ഹൃദയത്തിലേക്ക് വളരെകുറവ് രക്തം എത്തുന്ന അവസ്ഥയാണിത്. ഇതോടെ കുട്ടിക്ക് അടിക്കടി ഹൃദയാഘാതങ്ങള്‍ സംഭവിക്കാം. രണ്ടുമാസം പ്രായമുള്ളപ്പോഴാണ് അഥിതിയില്‍ ഈ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 21 നാണ് കുട്ടിയുടെ ഹൃദയശസ്ത്രക്രിയ നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























