ഡാന്‍സ് ബാര്‍ ലൈസന്‍സ് നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദേശം

വീണ്ടും ഡാന്‍സ് ബാര്‍ക്കാലം .മുംബൈയിലെ ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും ഡാന്‍സ് ബാര്‍ ലൈസന്‍സ് നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രീം കോടതി ഉത്തരവ്. പെര്‍മിറ്റ് ലഭിക്കുന്നതിനായി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതു പരിഗണിച്ചാണ് നടപടി. അതേസമയം, റസ്റ്ററന്റുകളിലും ഡാന്‍സ് അരങ്ങേറുന്ന മറ്റു സ്ഥലങ്ങളിലും സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം കോടതി ഒഴിവാക്കി.
ഹോട്ടലുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മൂന്നു ദിവസം കൂടി ഉടമകള്‍ക്ക് സാവകാശം നല്‍കി. പത്തുദിവസത്തിനകം ലൈസന്‍സ് നല്‍കണമെന്നും സര്‍ക്കാരിന് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ജസ്റ്റീസ് ദീപക് മിശ്രയും ജസ്റ്റീസ് ശിവ കീര്‍ത്തി സിംഗും അടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
ഡാന്‍സ് ബാര്‍ ലൈസന്‍സിന് സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ചിലത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ഹോട്ടല്‍, റസ്റ്ററന്റ ഉടമകളാണ് ഫെബ്രുവരി 24ന് കോടതിയെ സമീപിച്ചത്. നിബന്ധനകള്‍ പുനഃപരിശോധിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























