മണിപ്പൂരി സ്വദേശിനിക്കു നേരെ മുംബൈയില്‍ ആക്രമണം

മണിപ്പൂരി സ്വദേശിനിക്കു നേരെ മുംബൈയിലെ തിരക്കേറിയ സാന്താക്രൂസ് മേഖലയില്‍ ആക്രമണം. ശനിയാഴ്ച വൈകിട്ട് 6.30ഓടെയാണ് 26കാരിയെ ഒരാള്‍ ആക്രമിച്ചത്. യുവാവ് തന്നെ ഇടിക്കുകയും വയറില്‍ തൊഴിക്കുകയും നിലത്തുവീണ തന്നെ മുടിയില്‍ പിടിച്ച് ഏറെ ദൂരം വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചുകീറിയതായും യുവതി പറയുന്നു. യുവാവ് തനിക്കു നേരെ അസഭ്യം പറഞ്ഞു. ഇതു തടയാന്‍ ശ്രമിച്ചതോടെ മര്‍ദ്ദിക്കുകയായിരുന്നു. രക്ഷിക്കാനെത്തിയ സുഹൃത്തുക്കളെയും ഇയാള്‍ മര്‍ദ്ദിച്ചു. ആക്രമണം കണ്ടുനിനന് ആരും തന്നെ രക്ഷിക്കാന്‍ തയ്യാറായില്ലെന്നുമാണ് യുവതിയുടെ ആരോപണം.
എന്നാല്‍ യുവതിയുടെ പരാതിയില്‍ പോലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായില്ല. താന്‍ പരാതിപ്പെട്ടുവെങ്കിലും പോലീസ് കേട്ടഭാവം നടിച്ചില്ല. വിഷയം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ബുധനാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പറയുന്നു. എന്നാല്‍ ഗൗരവമായ കുറ്റങ്ങള്‍ ചുമത്താതെയാണ് പോലീസ് കേസെടുത്തത്. മറാത്തി അറിയാത്ത തങ്ങള്‍ക്ക് പോലീസ് എന്താണ് എഴുതിയതെന്നു അറിയില്ലെന്നും യുവതിയുടെ സഹോദരി പറയുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാന സ്വദേശിയായതിന്റെ പേരിലാണ് തനിക്കു നേരെ ആക്രമണം നടന്നതെന്നാണ് യുവതിയുടെ പരാതി. താനുള്‍പ്പെടെ നിരവധി പേര്‍ ഇത്തരത്തില്‍ വിവേചനം നേരിടുന്നുണ്ട്. തങ്ങളെ ചൈനീസ്, നേപ്പാളി സ്വദേശികളെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമിക്കുന്നതെന്നും യുവതി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























