ഫോര്‍വേഡ് ബ്ലോക് നേതാവ് അശോക് ഘോഷ് അന്തരിച്ചു

ഫോര്‍വേഡ് ബ്ലോക് നേതാവ് അശോക് ഘോഷ് (95) കൊല്‍ക്കത്തയില്‍ നിര്യാതനായി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ്, ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 1940കളുടെ അവസാനം നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഫോര്‍വേഡ് ബ്ലോക്കിന്റെ ജനറല്‍ സെക്രട്ടറിയായി അശോക് ഘോഷ് ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്.
തുടര്‍ന്നും അദ്ദേഹത്ത പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. ഏഴുപതിറ്റാണ്ടായി ഈ സ്ഥാനത്തു തുടര്‍ന്നു വരികയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























