ഉമ്മന്‍ ചാണ്ടിക്കെതിരെ മോദിയുടെ രൂക്ഷ വിമര്‍ശനം

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാത്തതിന് കേരള സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പ്രകാശിപ്പിക്കവെയാണ് കേരള സര്‍ക്കാരിനെ പ്രധാനമന്ത്രി വിമര്‍ശിച്ചത്.
വിമര്‍ശനങ്ങളേക്കാള്‍ കൂടുതല്‍ തനിക്കെതിരെ ഉയരുന്നത് ആരോപണങ്ങളാണെന്നും അതിനോട് പ്രതികരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എങ്ങനെയാണ് രാജ്യത്തെ നയിക്കേണ്ടതെന്ന് നിങ്ങള്‍ക്ക് കാണിച്ചു തരികയാണ് ഇപ്പോഴത്തെ എന്‍ഡിഎ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























