സ്മൃതി ഇറാനിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

കേന്ദ്രമാനവ വിഭവശേഷി മന്ത്രി മന്ത്രി സ്മൃതി ഇറാനിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. വൃന്ദാവനില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങി വരുന്നതിനിടെ സ്മൃതിയുടെ വാഹനവ്യൂഹത്തിലെ ഒരു വാഹനം യമുന എക്‌സ്പ്രസ് വേയില്‍ വച്ച് അപകടത്തില്‍പ്പെടുകയും പിന്നാലെ വന്ന മന്ത്രിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നു.അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് സംഭവം. താന്‍ സുരക്ഷിതയാണെന്ന് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























