തീവ്രവാദികളുടെ സാന്നിദ്ധ്യം കണ്ടെത്തി: ഗുജറാത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം

പത്തോളം വരുന്ന തീവ്രവാദികളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഗുജറാത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തീവ്രവാദികള്‍ സംസ്ഥാനത്ത് നുഴഞ്ഞുകയറിയെന്ന് സംശയിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അറിയിച്ചു. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഡിജിപി പി.സി. താക്കൂര്‍ പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കച്ച് തീരത്ത് ഉപേക്ഷിച്ച നിലയില്‍ മൂന്നു ബോട്ടുകള്‍ കണ്‌ടെത്തിയിരുന്നു. ഇത് തീവ്രവാദികള്‍ എത്തിയ ബോട്ടാണെന്നാണ് സംശയം. വെള്ളിയാഴ്ച ഭുജിലെ സൈനിക ക്യാമ്പിന്റെ ചിത്രമെടുത്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























