കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഇത്തവണ മമതാ ബാനര്‍ജി നടത്തും

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേരളത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പ്് പ്രചാരണത്തിന് എത്തുമെന്ന് അറിയിച്ചു. കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടാനാണ് താന്‍ കേരളത്തിലേക്ക് വരുന്നതെന്നും അവര്‍ പറഞ്ഞു.
കേരളത്തില്‍ എന്തിന് തെരഞ്ഞെടുപ്പ് നടത്തണം എന്ന് മമത ചോദിച്ചു. കോണ്‍ഗ്രസും സിപിഎമ്മും കൂടി പകുതി വീതം സീറ്റ് പങ്കുവച്ചെടുത്ത് ഭരിച്ചാല്‍പ്പോരേ? സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ കൂട്ടുകച്ചവടം നടത്തുക വഴി ജനങ്ങളെ രാഷ്ട്രീയമായി വഞ്ചിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























