വിദ്വേഷം പടര്‍ത്തുന്ന ആളുകളെ പ്രധാനമന്ത്രി നിലയ്ക്കുനിര്‍ത്തണം

ഇന്ത്യ വളരെ സഹിഷ്ണുതയുള്ള രാജ്യമാണെന്നും, പക്ഷേ, വിദ്വേഷം പടര്‍ത്തുന്ന ചിലയാളുകള്‍ ഇവിടുണ്ടെന്നും ബോളിവുഡ് താരം ആമിര്‍ ഖാന്‍. അവരെ നിലയ്ക്കുനിര്‍ത്താന്‍ പ്രധാനമന്ത്രിയോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
സര്‍ക്കാര്‍ മാറ്റിയെങ്കിലും ഇപ്പോഴും ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറാണ് താനെന്ന് വിശ്വസിക്കുന്നതായി ആമിര്‍ പറഞ്ഞു. ഇന്ത്യ തനിക്ക് അമ്മയാണെന്നും വെറുമൊരു ബ്രാന്‍ഡ് അല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ടി.വി.ചാനലിനോട് സംസാരിക്കുകയായിരുന്നു ആമിര്‍.
നിയമ സംവിധാനത്തിലൂടെയാണ് സുരക്ഷയുണ്ടാകുന്നത്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. ആരും നിയമത്തിന്‍ അതീതരല്ല. നിര്‍ഭാഗ്യവശാല്‍, ചിലയാളുകള്‍ നിഷേധാത്മകതയും വിദ്വേഷവും പരത്തുകയാണ്. പ്രധാനമന്ത്രിയും ഇതില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























