17കാരിയെ യുവാക്കള്‍ തീവച്ച് കൊന്നു

ആന്ധ്രാപ്രദേശില്‍ 17കാരിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് തീകൊളുത്തി കൊന്നു. പ്രതികളായ രണ്ട് യുവാക്കള്‍ പെണ്‍കുട്ടിയെ ദിവസങ്ങളായി പിന്തുടരുന്നുണ്ടായിരുന്നെന്നാണ് വിവരം.
സമീപത്തുള്ള കോളേജിലെ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. കുട്ടി വീട്ടില്‍ തനിച്ചായ സമയം പ്രതികള്‍ രണ്ട് പേരും വീട്ടില്‍ എത്തുകയും വീട്ടില്‍ അതിക്രമിച്ച് കയറുകയും പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലുകയുമായിരുന്നു. ഗോദാവരിയിലെ എലിരുവിലാണ് സംഭവം. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് കുട്ടി മരണത്തിന് കീഴടങ്ങി.
സംഭവത്തില്‍ രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. പ്രതികള്‍ മുമ്പും പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























