അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെ കൊല്ലുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കും: പപ്പു യാദവ്

അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും കൊല്ലുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ബീഹാറിലെ മാധേപുരിയില്‍ നിന്നുള്ള എം.പി പപ്പു യാദവ്. ദര്‍ബങ്കയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പപ്പു യാദവ്.
അഴിമതി വ്യക്തമാക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളോ മറ്റ് തെളിവുകളോ കൈമാറുന്നവര്‍ക്ക് 25,000 രൂപ പ്രതിഫലം നല്‍കുമെന്നും പപ്പു യാദവ് പറഞ്ഞു. അഴിമതിക്കാരെ തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ ദളിതര്‍ക്കും സമൂഹത്തിലെ പിന്നോക്കക്കാര്‍ക്കും റൈഫിള്‍ നല്‍കണമെന്നും പപ്പു യാദവ് പറഞ്ഞു.
നേരത്തെ ബീഹാറിനെ കൊള്ളയടിക്കുന്ന ലാലു പ്രസാദ് യാദവിനെ തൂക്കിക്കൊല്ലുകയോ വിഷം കൊടുത്ത് കൊല്ലുകയോ ചെയ്യണമെന്ന് പപ്പു യാദവ് പ്രസ്താവിച്ചത് വിവാദമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























