കോല്‍ക്കത്ത വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

കോല്‍ക്കത്ത വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചു. വിമാനത്താവളത്തില്‍ വരുന്ന 24 മണിക്കൂറിനുള്ളില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. എയര്‍പോര്‍ട്ട് മാനേജര്‍ക്ക് ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ജര്‍മനിയില്‍ നിന്നാണ് സന്ദേശമയച്ചിരിക്കുന്നതെന്ന് ഇ-മെയില്‍ അയച്ചയാള്‍ അവകാശപ്പെടുന്നു. സൈബര്‍ പോലീസ് ഇ-മെയിലിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
ഭീഷണി സന്ദേശം ലഭിച്ചതോടെ വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാരെ കര്‍ശന പരിശോധനയ്ക്കു ശേഷമാണ് കടത്തിവിടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























