പെണ്‍കുട്ടിയുമായുള്ള സൗഹൃദം: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊന്നു

പെണ്‍കുട്ടിയുമായുള്ള സൗഹൃദം പത്താം ക്ലാസുകാരന്റെ ജീവനെടുത്തു. നാല് യുവാക്കള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. നാഗ്പൂരിലാണ് സംഭവം. റോഷന്‍ ഡോഗ്ലെ എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. യുവാക്കളുടെ പ്രദേശത്തുള്ള ഒരു പെണ്‍കുട്ടിയോടൊപ്പം നടന്നതും ചാറ്റ് ചെയ്തതുമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ യുവാക്കളുടെ നാട്ടിലുള്ള പെണ്‍കുട്ടിയോടൊപ്പം റോഷന്‍ ഡൊഗ്ലെ ചാറ്റ് ചെയ്യുന്നതും നടക്കാന്‍ പോകുന്നതും പതിവായിരുന്നു. പെണ്‍കുട്ടിയുടെ നല്ല സുഹൃുത്തായിരുന്നു റോഷന്‍ എന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുമായി സൗഹൃദം പാടില്ലെന്നും ഒപ്പം നടക്കരുതെന്നും യുവാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ റോഷന്‍ ഇത് കാര്യമാക്കിയില്ല. ഭീഷണി ഉണ്ടായതിനു ശേഷവും റോഷന്‍ പെണ്‍കുട്ടിക്കൊപ്പം നടക്കാന്‍ പോയി ഇതിനുശേഷം റെയില്‍വേ ലൈനിനടുത്ത് ഇരിക്കുമ്പോള്‍ യുവാക്കളുമായി വാക്കേറ്റംഉണ്ടായി. ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























