ബി.ജെ.പി 25 വര്‍ഷം ഭരിച്ചാല്‍ ഭാരതമാതാവിനെ വിശ്വഗുരുവാക്കും: അമിത് ഷാ

ബി.ജെ.പി 25 വര്‍ഷം ഭരിച്ചാല്‍ ഭാരതമാതാവിനെ വിശ്വഗുരുവാക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വൃന്ദാവനില്‍ യുവമോര്‍ച്ചയുടെ നാഷണല്‍ കോണ്‍ഫ്രണ്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളെ അഭിപ്രായ സ്വാതന്ത്ര്യമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായും അമിത് ഷാ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയായ ശേഷവും തിലകം ചാര്‍ത്തുകയും ഗംഗയില്‍ സ്‌നാനം ചെയ്യുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡിയെന്നും ഷാ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനമാണ് അമിത് ഷാ ഉന്നയിച്ചത്. ജെ.എന്‍.യുവിലെ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളെ പിന്തുണച്ച രാഹുല്‍ ഗാന്ധി ലജ്ജിക്കണമെന്ന് അമിത് ഷാ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസും സേണിയ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
ജെ.എന്‍.യുവില്‍ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ സ്വാതന്ത്ര്യമായി കണക്കാക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. അത്തരം മുദ്രാവാക്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യമാണെങ്കില്‍ രാജ്യദ്രോഹം എന്താണെന്നും അമിത് ഷാ ചോദിച്ചു. ജെ.എന്‍.യുവിലെ മുദ്രാവാക്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യമായി അംഗീകരിക്കുന്നുണ്ടെങ്കില്‍ അതിനോട് സോണിയ ഗാന്ധി യോജിക്കുന്നുണ്ടോ എന്ന് പറയണമെന്നും അമിത് ഷാ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























