വര്‍ഷങ്ങള്‍ക്കു ശേഷം കുടുംബത്തെ കാണാനെത്തിയ യുവതിയെ തീകൊളുത്തിക്കൊന്നു

പ്രണയ വിവാഹം കഴിച്ച് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം കുടുംബത്തെ കാണാനെത്തിയ യുവതിയെ സഹോദരനും ബന്ധുക്കളും തീകൊളുത്തി കൊന്നു. രാജസ്ഥാനിലെ ദുംഗാര്‍പുര്‍ ജില്ലയിലാണ് ദുരഭിമാനകൊല നടന്നത്. മറ്റൊരു ജാതിയില്‍പെട്ട യുവാവിനെ വിവാഹം ചെയ്ത ശേഷം ആദ്യമായാണ് യുവതി സ്വന്തം വീട്ടിലെത്തിയത്. പ്രകാശ് സേവക്കിനെ വിവാഹം ചെയ്ത രമാ കുന്‍വറിനാണ് ഈ ദുരനുഭവം. പച്‌ലസ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം.
സഹോദരനും ബന്ധുക്കളും യുവതിയുടെ ഈ ബന്ധത്തിന് എതിരായിരുന്നു. കല്യാണം കഴിഞ്ഞ് മറ്റെവിടെയോ താമസിച്ചിരുന്ന ഇരുവരും ആദ്യമായാണ് മാതാപിതാക്കളെ കാണാന്‍ ഗ്രാമത്തിലെത്തിയത്. ഭര്‍ത്താവില്ലാത്ത സമയം നോക്കിയാണ് സഹോദരനും ബന്ധുക്കളും യുവതിയെ ആക്രമിച്ചത്.
രമയെ വീട്ടില്‍ നിന്നു അടിച്ചു വലിച്ചിഴച്ചു പുറത്തിറക്കി റോഡില്‍ കൊണ്ടുവന്നാണ് തീകൊളുത്തിയത്. അതേ രാത്രി തന്നെ ശവസംസ്‌കാരവും അവര്‍ നടത്തി. സംഭവത്തില്‍ യുവതിയുടെ സഹോദരന്‍ ലക്ഷ്മണ്‍ സിങ് ഉള്‍പ്പെടെ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























