കനയ്യയെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ചയാള്‍ അറസ്റ്റില്‍

കനയ്യ കുമാറിനെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച പൂര്‍വ്വാഞ്ചല്‍ സേന പ്രസിഡന്റ് ആദര്‍ശ് ശര്‍മ്മ അറസറ്റില്‍. ഡല്‍ഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആദര്‍ശ് ശര്‍മ്മയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. 11 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ച ആദര്‍ശ് ശര്‍മ്മയുടെ ആകെ സമ്പാദ്യം വെറും 150 രൂപയാണ്.
കനയ്യയെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം പ്രഖ്യാപിച്ച് പൂര്‍വാഞ്ചല്‍ സേനയുടെ പേരില്‍ കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ നിരത്തുകളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആദര്‍ശ് ശര്‍മ്മയാണ് പോസ്റ്ററിന് പിന്നിലെന്ന് കണ്ടെത്തി.
പ്രത്യേകിച്ച് വരുമാന മാര്‍ഗങ്ങളില്ലാത്ത ഇയാള്‍ താമസിച്ചിരുന്ന വീടിന്റെ വാടക പോലും മാസങ്ങളായി അടച്ചിരുന്നില്ല. നാട്ടുകാര്‍ക്കുവേണ്ടി പോലീസ് സ്‌റ്റേഷനുകളും സര്‍ക്കാര്‍ ഓഫീസുകളും കേറിയിറങ്ങിയാണ് ഇയാള്‍ വരുമാനം കണ്ടെത്തിയിരുന്നത്. തന്റെ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലാക്കാമെന്ന് വിശ്വസിച്ച് ഇയാള്‍ നാട്ടുകാരുടെ കയ്യില്‍നിന്നും പണം തട്ടിയിരുന്നതായും പോലീസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























