ഭര്‍ത്താവുമായി വഴക്കിട്ടു: യുവതി രണ്ട് മക്കളെ കൊന്ന ശേഷം ജീവനൊടുക്കി

ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് രണ്ട് മക്കളെ കൊന്ന ശേഷം യുവതി ജീവനൊടുക്കി. ഫാമിലെ കിണറിലേക്ക് വലിച്ചെറിഞ്ഞ് തന്റെ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം യുവതി പിന്നാലെ ചാടി ജീവനൊടുക്കുകയായിരുന്നു. ശിവരാത്രി ആഘോഷങ്ങള്‍ക്കായി സ്വന്തം വീട്ടില്‍ പോകണമെന്ന് ലത(30) ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവ് വിജയകുമാര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന ലതയും വിജയകുമാറുമായി വാഗ്വാദം ഉണ്ടായതായി സമീപവാസികള്‍ പറഞ്ഞു.
വാഗ്വാദങ്ങള്‍ക്ക് ശേഷം വിജയകുമാര്‍ വീട്ടില്‍ നിന്നും പോയി. ഈ സമയം പ്രിയദര്‍ശിനി(5) തരുണ്‍ കുമാര്‍(18 മാസം) എന്നീ മക്കളുമായി ഫാമിലെത്തിയ ലത ഇവരെ കിണറ്റിലേക്ക് എറിയുകയും പിന്നാലെ എടുത്തു ചാടുകയുമായിരുന്നു. അഗ്‌നിശമന സേന വിഭാഗത്തിന്റെ സഹായത്തോടെ പോലീസ് മൃതദേഹങ്ങള്‍ പുറത്തെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























