എം.എല്‍.എ പീഡിപ്പിച്ച പെണ്‍കുട്ടി പത്താം ക്ലാസ്സ് പരീക്ഷയ്ക്ക് ഒരുങ്ങുന്നു

ആര്.ജെ.ഡി എം.എല്‍.എ രാജ് വല്ലഭ് യാദവ് പീഡിപ്പിച്ച പെണ്‍കുട്ടി ഇപ്പോള്‍ തന്റെ ജീവിതത്തിലെ വലിയ ഒരു പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്. പീഡനത്തിന് ശേഷം ശാരീരികമായും മാനസികമായും തകര്‍ന്ന് പോയ പെണ്‍കുട്ടി തകര്‍ച്ചയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് നാളെ പത്താം ക്ലാസ്സ് പരീക്ഷയ്ക്ക് ഒരുങ്ങുകയായിരുന്നു.
കഴിഞ്ഞ മാസം ആറിനാണ് 15കാരിയായ പെണ്‍കുട്ടിയെ രാജ് പീഡിപ്പിച്ചത്. പിന്നീട് മാനസിക തകര്‍ന്നു പോയ പെണ്‍കുട്ടി സാധാരണ ജീവിതത്തിലേക്ക് കടന്നു വരികയാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന കുട്ടി നാളെ പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്.
വീട്ടില്‍ നിന്നും പരീക്ഷാ സെന്ററിലേക്കുള്ള ദൂരം കൂടുതാലെണന്നും കുട്ടിക്ക് അത്രയും ദൂരം സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഭീഷണിയാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. തുടര്‍ന്ന് വീടിനടുത്തുള്ള സെന്ററിലേക്ക് പെണ്‍കുട്ടിയുടെ പരീക്ഷ മാറ്റുകയായിരുന്നു. ഇത് ഏത് സെന്ററാണെന്ന് പുറത്ത് വിട്ടിട്ടില്ല. എം.എല്‍.എയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തത് പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കുമിടയില്‍ ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























