ബലാത്സംഗം എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ കൈയില്‍ നിന്ന് താഴെ വീണ് പിഞ്ച് കുഞ്ഞ് മരിച്ചു

വനിത ദിനത്തിലും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഒരു കുറവും ഇല്ല. ഉത്തര്‍പ്രദേശില്‍ ബസില്‍ െ്രെഡവറും കണ്ടക്ടറും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു. ബലാത്സംഗം എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ കൈയില്‍ നിന്ന് താഴെ വീണ് പിഞ്ച് കുഞ്ഞ് മരിച്ചു.
ഉത്തര്‍പ്രദേശിലെ റാംപൂരിലാണ് സംഭവമുണ്ടായത്. രാത്രിയില്‍ രണ്ട് കുട്ടികളുമായാണ് യുവതി ബസില്‍ കയറിയത്. തുടര്‍ന്ന് യുവതിയോട് ഉറങ്ങിക്കോളാന്‍ കണ്ടക്ടറും െ്രെഡവറും പറഞ്ഞു. ക്ഷീണിതയായിരുന്ന യുവതി ഉറങ്ങുകയും ചെയ്തു.
എന്നാല്‍ ബസില്‍ നിന്നും മറ്റുള്ളവര്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ബസ് വഴിയരികില്‍ ഒതുക്കി കണ്ടക്ടറും െ്രെഡവറും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇത് എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ കൈയില്‍ ഉണ്ടായിരുന്ന 14 ദിവസം പ്രായമുള്ള കുഞ്ഞ് താഴെ വീണ് മരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























