കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന ജെഎന്‍യു പ്രൊഫസറുടെ പ്രസ്താവന വിവാദമാകുന്നു

കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രഫസറുടെ പ്രസ്താവന വിവാദമാകുന്നു. കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യ അനധികൃതമായി കൈയേറിയതാണ് കാഷ്മീരെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ഒരു പൊതുയോഗത്തിനിടെ ജെഎന്‍യുവിലെ പ്രഫസര്‍ നിവേദിത മേനോന്‍ പറയുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഫെബ്രുവരി 22നായിരുന്നു യോഗം നടന്നത്.
ഇന്ത്യ അനധികൃതമായി കൈയേറിയതാണ് കാഷ്മീര്‍ എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എല്ലാവര്‍ക്കും ഇത് സ്വീകാര്യവുമാണ്. വിദേശ പ്രസിദ്ധീകരണങ്ങളിലെ ഇന്ത്യയുടെ ഭൂപടം നാം കാണുന്നതില്‍നിന്നു വ്യത്യസ്തമാണ്. ഇത്തരം പ്രസിദ്ധീകരണങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയും പ്രസിദ്ധീകരണങ്ങളെ നിരോധിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുകയും ചെയ്യുന്നു. ലോകം മുഴുവന്‍ ഇന്ത്യയുടെ അനധികൃത കൈയേറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ജെഎന്‍യുവില്‍ ഉയര്‍ന്ന സ്വാതന്ത്ര്യാനുകൂല മുദ്രാവാക്യങ്ങള്‍ ചിലപ്പോള്‍ നീതീകരിക്കപ്പെടും-പ്രഫസര്‍ നിവേദിത മേനോന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























