ക്യാംപസിനുള്ളില്‍ വച്ച് കനയ്യയ്ക്ക് നേരെ ആക്രമണം, ആക്രമികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു

ജെഎന്‍യു ക്യാംപസിനുള്ളില്‍ വച്ച് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് നേരെ വീണ്ടും ആക്രമണം. ക്യാംപസിനു പുറത്തുനിന്നുള്ള രണ്ടുപേരാണ് ആക്രമണത്തിനു പിന്നില്‍. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കനയ്യയെ പാഠം പഠിപ്പിക്കാന്‍ എത്തിയതാണെന്ന് ഇതിലൊരാള്‍ പറഞ്ഞു.
21 ദിവസം നീണ്ടുനിന്ന ജയില്‍വാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് കനയ്യയ്ക്ക് ജാമ്യം ലഭിച്ചത്. പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്കു വിധേയനായ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു കനയ്യയ്‌ക്കെതിരെയുള്ള കേസ്. കനയ്യയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷകര്‍ മര്‍ദ്ദിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കനയ്യയ്ക്ക് മതിയായ സുരക്ഷ നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























