ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ല, ഡിഎംഡികെ തനിച്ചു മല്‍സരിക്കുമെന്ന് വിജയകാന്ത്

തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പില്‍ തനിച്ചു മല്‍സരിക്കുമെന്ന് ഡിഎംഡികെ നേതാവ് ക്യാപ്റ്റന്‍ വിജയകാന്ത്. 234 മണ്ഡലങ്ങളിലും ഡിഎംഡികെ സ്ഥാനാര്‍ഥികളുണ്ടാകും. ഡിഎംകെ, ബിജെപി, ജനക്ഷേമ മുന്നണി എന്നിവര്‍ വിജയകാന്തിനെ സഖ്യത്തിനായി ക്ഷണിച്ചിരുന്നു. റോയപ്പേട്ടയിലെ ഡിഎംഡികെ വനിതാ യോഗത്തില്‍ വച്ചാണ് വിജയകാന്ത് ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്നു വ്യക്തമാക്കിയത്.
വിജയകാന്ത് ഡിഎംകെ പാളയത്തിലേക്കു പോകുമെന്ന തരത്തിലായിരുന്നു ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്തകള്‍. വിവിധ പാര്‍ട്ടികള്‍ സഖ്യചര്‍ച്ചയുമായി എത്തിയെന്നും അവരോടു നന്ദിയുണ്ടെന്നും വിജയകാന്ത് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























