നാല് വര്‍ഷത്തേയ്ക്ക് ഗര്‍ഭം ധരിയ്ക്കരുതെന്ന് വനിതാ യുദ്ധവിമാന പൈലറ്റുമാര്‍ക്ക് വ്യോമസേന നിര്‍ദ്ദേശം

നാല് വര്‍ഷത്തേയ്ക്ക് ഗര്‍ഭം ധരിയ്ക്കരുതെന്ന് ആദ്യമായി യുദ്ധവിമാനം പറത്താന്‍ നിയോഗിയ്ക്കപ്പെട്ടിരിയ്ക്കുന്ന മൂന്ന് വനിതാ പൈലറ്റുമാര്‍ക്ക് വ്യോമസേന നിര്‍ദ്ദേശം നല്‍കി.
പരിശീലന പരിപാടി തടസപ്പെടാതിരിയ്ക്കാനാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് വൈസ് എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ വ്യക്തമാക്കി. നിലവില്‍ ഹൈദരാബാദില്‍ പരിശീലനത്തിലാണ് ഇവര്‍. അവസാനവട്ട പരിശീലനം തുടങ്ങുന്നത് ജൂണിലാണ്.
അതേസമയം നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുക മാത്രമാണ് സേന ചെയ്തിരിയ്ക്കുന്നതെന്നും കര്‍ശനനിര്‍ദ്ദേശമോ നിര്‍ബന്ധിത വ്യവസ്ഥയോ അല്ല മുന്നോട്ട് വച്ചിരിയ്ക്കുന്നതെന്നും ധനോവ അറിയിച്ചു.
ഭാവന കാന്ത്, മോഹന സിംഗ്, അവനി ചതുര്‍വേദി എന്നീ മൂന്ന് വനിതാ ഉദ്യോഗസ്ഥരാണ് യുദ്ധവിമാനങ്ങളിലേയ്ക്ക് നിയോഗിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.
ഇവര്‍ ജൂണില്‍ കര്‍ണാടകയിലെ ബിദാറില്‍ പരിശീലത്തിനായി പോകും. ബ്രിട്ടീഷ് യുദ്ധവിമാനങ്ങളില്‍ പരിശീലനം നേടിയ ശേഷം സൂപ്പര്‍ സോണിക് യുദ്ധ വിമാനങ്ങളില്‍ ഇവര്‍ നിയോഗിയ്ക്കപ്പെടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























