ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി

സര്‍ക്കാര്‍ സേവനങ്ങള്‍ക്കും സബ്‌സിഡികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ സഭ പാസാക്കിയത്. ധനകാര്യ ബില്ലായതിനാല്‍ രാജ്യ സഭയുടെ അംഗീകാരം ലഭിച്ചില്ലെങ്കിലും സര്‍ക്കാരിന് നിയമം നടപ്പാക്കാം. ആധാര്‍ ബില്‍ ധനകാര്യ ബില്ലായി അവതരിപ്പിച്ച സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
ബില്‍ സ്റ്റാന്റിംഗ് കമ്മിറ്റിയ്ക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിയ്ക്കപ്പെട്ടില്ല. ആധാറിനായി ശേഖരിക്കുന്ന വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക പ്രതിപക്ഷം ഉന്നയിച്ചെങ്കിലും ഇതിനായി പ്രത്യേക സുരക്ഷ നിര്‍ദ്ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബയോമെട്രിക് വിവരങ്ങള്‍ അംഗങ്ങള്‍ നിര്‍ദ്ദേശിച്ചാല്‍ പോലും അരുമായും പങ്കുവയ്ക്കാനാകില്ലെന്നും ജയ്റ്റ്‌ലി മറുപടി നല്‍കി. തുടര്‍ന്ന് സര്‍ക്കാര്‍ കൊണ്ട് വന്ന ഭേദഗതികള്‍ ഉള്‍പ്പെടുത്തി ആധാര്‍ ബില്ല് പാസാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























