തമിഴ് നടന്‍ സെല്‍വകുമാര്‍ വാഹനാപകടത്തില്‍ മരിച്ചു

തമിഴ് സിനിമ, ടിവി താരം ആര്‍.സെല്‍വകുമാര്‍ (59) വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച രാത്രിയില്‍ ചെന്നൈയ്ക്കു സമീപം ടി നഗറിലായിരുന്നു അപകടം. ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്കു ബൈക്കില്‍ മടങ്ങുമ്പോഴായിരുന്നു സംഭവം. ടയറില്‍ വള്ളികുരുങ്ങിയതിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് മറിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ ബൈക്കിന്റെ പുറകില്‍ യാത്ര ചെയ്ത സുഹൃത്ത് കോവൈ സെന്തിലിനു പരിക്കേറ്റു. സെന്തിലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെല്‍വകുമാര്‍ 300ഓളം തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























