ലോക സാംസ്‌കാരിക ഉത്സവം മോഡി ഉദ്ഘാടനം ചെയ്തു

മലിനീകരണവും പരിസ്ഥിതിനാശവും നടത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ ആര്‍ട്ട് ഓഫ് ലിവിംഗ് ലോക സാംസ്‌കാരിക ഉത്സവം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കലയുടെയും സംസ്‌കാരത്തിന്റെയും കുംഭമേളയാണ് ഈ സാംസ്‌കാരികോത്സവമെന്നു മോദി പറഞ്ഞു. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. മനുഷ്യത്വം കൊണ്ട് പരസ്പരം ബന്ധിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.സാംസ്‌കാരിക സംഗമം തികച്ചും സ്വകാര്യ പരിപാടിയാണെന്നും ലോകം മുഴുവന്‍ തന്റെ കുടുംബമാണെന്നും പരിപാടിയില്‍ സംസാരിച്ച ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ രവിശങ്കര്‍ വ്യക്തമാക്കി. പരിപാടിക്ക് തുടക്കം കുറിച്ച് ആയിരത്തോളം നര്‍ത്തകരും കുട്ടികളും പങ്കെടുത്ത പരിപാടി ആരംഭിച്ചയുടന്‍ മഴപെയ്തു. പരിപാടിയുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ഡല്‍ഹിയിലെ ഗതാഗത സംവിധാനങ്ങള്‍ താറുമാറായിരുന്നു.രവിശങ്കറിന്‍െ സാംസ്‌കാരികോത്സവം പരിപാടിയില്‍ നിന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിട്ടു നിന്നതിനു പിന്നാലെ പങ്കെടുക്കുമെന്നു കരുതിയിരുന്ന ലോക നേതാക്കളും പിന്‍വാങ്ങിയിരുന്നു. സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബൈ, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, നേപ്പാള്‍ പ്രസിഡന്റ് ഭിന്ധ്യ ദേവി ഭണ്ടാരി, മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി, മുന്‍ ഫ്രഞ്ച് പ്രധാനമന്ത്രി വില്ലേപിന്‍ തുടങ്ങിയവര്‍ സാംസ്‌കാരികോത്സവത്തില്‍ പങ്കെടുക്കില്ലെന്നാണു വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























