മഹാരാഷ്ട്രയിലെ അന്താരാഷ്ട്ര പാഠ്യപദ്ധതിയുള്ള സ്‌കൂളുകളില്‍ മറാഠി പഠനം നിര്‍ബന്ധമാക്കി

മഹാരാഷ്ട്രയിലെ അന്താരാഷ്ട്ര പാഠ്യപദ്ധതിയുള്ള സ്‌കൂളുകളില്‍ ഏഴാംക്ലാസ് വരെ മറാഠി ഭാഷാപഠനം നിര്‍ബന്ധമാക്കി. ശിവജിയെക്കുറിച്ച് പഠിപ്പിക്കണമെന്നും നിര്‍ദേശിച്ചതായി വിദ്യാഭ്യാസമന്ത്രി വിനോദ് ത്വഡെ അറിയിച്ചു. ഇതുസംബന്ധിച്ച് പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാറിന് അയച്ചുകൊടുക്കുമെന്ന് മന്ത്രി ചോദ്യോത്തരവേളയില്‍ അറിയിച്ചു
ഐസിഎസ്ഇ, സിബിഎസ്ഇ, ഐജിസിഎസ്ഇ, ഐബി സ്‌കൂളുകളില്‍ ശിവജിയുടെ ജീവചരിത്രം പഠിപ്പിക്കുന്നത് കേവലം നാലുവരികളില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണെന്നും മഹാരാഷ്ട്രയുടെ ചരിത്രം വിശദമായി പഠിപ്പിക്കണമെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























