10 തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കും പി.എഫ് നിര്‍ബന്ധമാക്കും

10 തൊഴിലാളികളുളള സ്ഥാപനങ്ങള്‍ക്കും പി.എഫ് (പ്രോവിഡന്റ് ഫണ്ട്) നിര്‍ബന്ധമാക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. നിലവില്‍ ഇരുപതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ പി.എഫ് ബാധകമായിരുന്നുള്ളൂ. തൊഴില്‍മന്ത്രാലയം ഈ നിര്‍ദേശം നടപ്പാക്കാന്‍ തയാറാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിയമം പാസായാല്‍ രാജ്യത്തെ 50 ലക്ഷത്തോളം തൊഴിലാളികളെക്കൂടി പി.എഫ് പരിധിയില്‍ കൊണ്ടുവരാന്‍ കഴിയും. ഇതിലൂടെ എംപ്‌ളോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ നീക്കിയിരിപ്പ് തുക 20 ലക്ഷം കോടിയായി വര്‍ധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























