പ്രശസ്ത റോക്ക് താരം കെയ്ത്ത് എമെര്‍സണ്‍ വെടിയേറ്റു മരിച്ചനിലയില്‍

പ്രശ്‌സ്ത റോക്ക് ഗ്രൂപ്പായ എമെര്‍സണ്‍, ലേക്ക് ആന്റ് പാല്‍മറിന്റെ കീബോര്‍ഡ് വായനക്കാരനായിരുന്ന കെയ്ത്ത് എമെര്‍സണ്‍ അന്തരിച്ചു. 71 വയസ്സായിരുന്ന. കാലിഫോര്‍ണിയയിലെ സാന്ത മോണിക്കയിലുള്ള വസതിയില്‍ വ്യാഴാഴ്ച രാത്രിയാണ് എമെര്‍സണ്‍ മരിച്ചത്. തലയ്ക്ക് വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. എമെര്‍സന്റെ കാമുകി മാരി കവാഗുചിയാണ് മരണവിവരം പോലീസിനെ അറിയിച്ചത്.
1944ല്‍ യോക്‌ഷെറില്‍ ജനിച്ച എമെര്‍സണ്‍ 1970കളിലാണ് മറ്റു രണ്ടു പേര്‍ക്കൊപ്പം ചേര്‍ന്ന് എമെര്‍സണ്‍, ലേക്ക് ആന്റ് പാല്‍മര്‍ ഗ്രൂപ്പ് സ്ഥാപിച്ചത്. 2015ല്‍ ബ്രിട്ടണിലാണ് എമെര്‍സണിന്റെ അവസാന പരിപാടി സംഘടിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























