ട്രാക്ടര്‍ കിണറ്റിലേക്ക് മറിഞ്ഞ് 11 പേര്‍ മരണം; 28 പേര്‍ക്ക് പരുക്ക്

ട്രാക്ടര്‍ കിണറ്റിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഗുജറാത്തിലെ ഗോധ്രയിലെ സെഹ്‌റയിലാണ് അപകടം നടന്നത്. അപകടത്തില്‍ 28 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗ്രാമവാസിയായ ഒരാളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ട്രാക്ടറില്‍ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
മൂന്ന് ട്രാക്ടറുകളിലായാണ് ഗ്രാമവാസികള്‍ സഞ്ചരിച്ചിരുന്നത്. ഇതില്‍ ഒരു ട്രാക്ടര്‍ വഴിയില്‍ വച്ച് പുറകോട്ട് എടുക്കാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. 20 അടിയിലേറെ താഴ്ച്ചയുള്ള കിണറ്റിലേക്കാണ് ട്രാക്ടര്‍ മറിഞ്ഞത്. 35ഞ്ചോളം ആളുകള്‍ ട്രാക്ടറില്‍ ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തില്‍ പരുക്കേറ്റവരെ പ്രദേശത്തെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























