ശോഭായാത്ര കണ്ട് മടങ്ങുകയായിരുന്ന നാല് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴചയായി... ശോഭയാത്ര കണ്ടശേഷം രാത്രി വൈകി ബൈക്കില്‍ മടങ്ങുകയായിരുന്ന നാല് സുഹൃത്തുക്കള്‍ റോഡപകടത്തില്‍ മരിച്ചു. നഗരത്തിലെ ശിവ്കുടി പ്രദേശത്തെ കേന്ദ്രീയ വിദ്യാലയത്തിന് മുന്നിലുള്ള തൂണില്‍ നാലുപേര്‍ സഞ്ചരിച്ച ബൈക്കിടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ യാത്രക്കാരെ അജ്ഞാതവാഹനം ഇടിച്ചു. പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്.ശിവ്കുടി പ്രദേശത്തെ മസാര്‍ തിരഹക്ക് സമീപമായിരുന്നു പുലര്‍ച്ചെ അപകടം നടന്നത്.
കട്‌റയിലെ രാവണ ശോഭായാത്ര കണ്ട് ഒരു ബൈക്കില്‍ മടങ്ങുകയായിരുന്ന നാല് സുഹൃത്തുക്കളാണ് മരിച്ചത്. കേന്ദ്രീയ വിദ്യാലയം തെലിയാര്‍ഗഞ്ചിന് സമീപത്ത് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ബൈക്ക് തൂണിലിടിക്കുകയായിരുന്നു.
റോഡില്‍ വീണവര്‍ക്ക് മുകളിലൂടെ അജ്ഞാത വാഹനം കയറിയിറങ്ങുകയായിരുന്നു. മൂന്നുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. പ്രദേശത്തെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പൊലീസെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
മൗഐമ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബഷാരയില്‍ താമസിക്കുന്ന അശുതോഷ് ഗൗതം (22), തെലിയാര്‍ഗഞ്ച് നിവാസിയായ ആദര്‍ശ് (15), തെലിയാര്‍ഗഞ്ച് അംബേദ്കര്‍ പാര്‍ക്കില്‍ താമസിക്കുന്ന ഷാനി ഗൗതം (16), കാര്‍ത്തികേയ (20) എന്നിവരാണ് ചൊവ്വാഴ്ച രാത്രി വാഹനാപകടത്തില്‍ മരിച്ചത്.
ഓടിക്കൂടിയ ജനക്കൂട്ടം പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അശുതോഷ്, ആദര്‍ശ്, ഷാനി എന്നിവര്‍ മരിച്ചിരുന്നു. ചികിത്സക്കിടെ കാര്‍ത്തികേയയും മരണത്തിന് കീഴടങ്ങി. പരുക്കേറ്റ് റോഡില്‍ വീണവരെ ഇടിച്ചിട്ട് കടന്ന വാഹനത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
" f
https://www.facebook.com/Malayalivartha