ലൈംഗികമായി പീഡിപ്പിച്ച ശേഷം മൂന്ന് വയസുകാരിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം

പഞ്ചബിലെ ലുധിയാനയില്‍ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഗുതരാവസ്തയില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ പച്ചക്കറി കച്ചവടക്കാരനാണ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ചെറുപ്പക്കാരനായ കച്ചവടക്കാരന്‍ കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടി അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴുത്തില്‍ മുറിവുമായാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ കഴുത്തില്‍ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. തങ്ങള്‍ കുട്ടിയെ ശുശ്രൂഷിച്ചു. പീഡിപ്പിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണ് ഇതെന്നും ഡോക്ടര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























