നീറ്റ് പരീക്ഷയിൽ 99.99 ശതമാനം വിജയം; എനിക്ക് ഡോക്ടറാവാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് വിദ്യാർത്ഥി ജീവനൊടുക്കി

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഡോക്ടറായിരിക്കാൻ ആഗ്രഹമില്ലെന്ന് പറഞ്ഞായിരുന്നു ആത്മഹത്യ. മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിൽ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അനുരാഗ് ബോർക്കർ എന്ന 19 വയസ്സുകാരനാണ് ജീവനൊടുക്കിയത്.
ചൊവ്വാഴ്ച പുലർച്ചെയാണ് വിദ്യാർത്ഥിയെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബിസിനസ് ആണ് താത്പര്യമെന്നും മെഡിക്കൽ ജീവിതം പിന്തുടരാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിൽ വിദ്യാർത്ഥി പറയുന്നത്. പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയിരുന്ന അനുരാഗ്, ഒബിസി വിഭാഗത്തിൽ 1475-ാം റാങ്ക് കരസ്ഥമാക്കിയിരുന്നു.
“എനിക്ക് ഡോക്ടർ ആകേണ്ട” എന്ന് ആത്മഹത്യാക്കുറിപ്പിൽ വിദ്യാർത്ഥി എഴുതിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ എംബിബിഎസ് കോഴ്‌സ് ആരംഭിക്കാനിരിക്കെയാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്.
https://www.facebook.com/Malayalivartha