സംയുക്ത സൈനിക മേധാവി അനിൽ ചൗഹാന്റെ കാലാവധി നീട്ടി കേന്ദ്ര സർക്കാർ

ഈ മാസം മുപ്പതിന് കാലാവധി അവസാനിക്കാനിരിക്കെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാന്റെ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. അടുത്ത വർഷം മെയ് മാസം വരെയാണ് നീട്ടിയത്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയി അനില്‍ ചൗഹാന്‍ ചുമതലയേറ്റത് 2022 സെപ്റ്റംബര്‍ 30നായിരുന്നു . ഇന്ത്യന്‍ സായുധ സേനയുടെ രണ്ടാമത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സി ഡി എസ്) ആണ് അദ്ദേഹം.
2021 ഡിസംബറില്‍ കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായിട്ടാ
ണ് അദ്ദേഹം സി ഡി എസ് സ്ഥാനത്ത് എത്തിയത്. 2018 ജനുവരിയില്‍ അദ്ദേഹത്തെ ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സ് ആയി നിയമിച്ചു. 2019-ല്‍ പാകിസ്താനെതിരായ ബാലകോട്ട് വ്യോമാക്രമണം, ഇന്ത്യ-മ്യാന്‍മര്‍ സംയുക്ത കലാപ വിരുദ്ധ ആക്രമണമായ ഓപ്പറേഷന്‍ സണ്‍റൈസ് എന്നിവയ്ക്ക് ഈ കാലയളവിലാണ് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നത്.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലുമായി പരിശീലനം നേടിയിട്ടുള്ള അനില്‍ ചൗഹാന് പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ് സേവാ മെഡല്‍, സേന മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവയും ലഭ്യമായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























