പൊലീസുമായുള്ള ഏറ്റുമുട്ടലുകളിൽ നാലുപേർ കൊല്ലപ്പെടുകയും 80 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ലഡാക്കിൽ ലഡാക്കിൽ കർഫ്യൂ തുടരുന്നു...

ലഡാക്കിൽ ഇന്നലെ പോലീസും അർധസൈനിക വിഭാഗങ്ങളും കർശനമായി കർഫ്യൂ നടപ്പാക്കിയ ലേയിൽ അക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ 50 പേരെ കസ്റ്റഡിയിലെടുത്തു.പൊലീസുമായുള്ള ഏറ്റുമുട്ടലുകളിൽ നാലുപേർ കൊല്ലപ്പെടുകയും 80 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ലഡാക്കിൽ കർഫ്യൂ തുടരുകയാണ്.
നിരാഹാര സമരം തുടങ്ങിയ കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസ്താവനകളാണ് അക്രമത്തിന് കാരണമായതെന്ന് കേന്ദ്ര സർക്കാർ ആരോപിച്ചു. എന്നാൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലഡാക്കിന് നൽകിയ വാഗ്ദാനം പാലിക്കാത്തതാണ് അസ്വസ്ഥതകൾക്കും സംഘർഷങ്ങൾക്കും വഴിവെച്ചതെന്ന് സോനം വാങ്ചുക് വ്യക്തമാക്കി. സ്ഥിതിഗതികൾ അക്രമത്തിലെത്തിച്ചത് കേന്ദ്ര സർക്കാറാണെന്ന് കോൺഗ്രസും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തുകയും ചെയ്തു
സ്ഥിതിഗതികൾ വിലയിരുത്താൻ ലഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്ത വ്യാഴാഴ്ച സുരക്ഷാ അവലോകന യോഗം വിളിച്ചു. പൊലീസ്, സി.ആർ.പി.എഫ്, സിവിൽ ഭരണവിഭാഗം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ മൂന്നുവർഷമായി നിരവധി തവണ ചർച്ചകൾ നടത്തിയിട്ടും തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അവഗണിക്കുകയും ആശങ്കകൾ പരിഹരിക്കാൻ വിസമ്മതിക്കുകയും ചെയ്തതിനെ തുടർന്നാണ് ലേ അപെക്സ് ബോഡി(എൽ.എ.ബി)യുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചത്. നിരാഹാര സമരം നടത്തിയവരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് വ്യാപകമായ പ്രതിഷേധങ്ങൾക്കിടയാക്കുകയും ബുധനാഴ്ചത്തെ അക്രമസംഭവങ്ങളിലേക്ക് നയിക്കുകയുമായിരുന്നു.
"
https://www.facebook.com/Malayalivartha


























