ആളൊഴിഞ്ഞ സ്ഥലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും മുത്തച്ഛനും അറസ്റ്റില്‍

ആളൊഴിഞ്ഞ സ്ഥലത്ത് വായില്‍ കല്ലുകള്‍ തിരുകി, ചുണ്ടുകള്‍ പശ വച്ച് ഒട്ടിച്ച നിലയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയെയും മുത്തച്ഛനെയും അറസ്റ്റ് ചെയ്ത് പൊലീസ്. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. മറ്റൊരു ബന്ധത്തില്‍ പിറന്ന കുഞ്ഞായതിനാലാണ് പ്രതികള്‍ കുഞ്ഞിനോട് കൊടുംക്രൂരത കാട്ടിയതെന്ന് പൊലീസ് പറഞ്ഞു.
സമുദായത്തില്‍ നിന്ന് വിലക്ക് ഉണ്ടാകുമോ എന്ന ഭയം കാരണമാണ് യുവതി തന്റെ പിതാവുമായി ചേര്‍ന്ന് കടുംകൈ ചെയ്തതെന്ന് പൊലീസ് പറയുന്നു. പ്രസവത്തിനായി ഇവര്‍ രാജസ്ഥാനിലെ ബുണ്ടിയില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വാടകയ്ക്ക് മുറിയെടുത്ത് താമസിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. നിലവില്‍ അമ്മയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഒരു യുവാവുമായുള്ള ബന്ധത്തിലാണ് കുഞ്ഞ് പിറന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കുഞ്ഞ് യുവതിയുടേത് തന്നെയാണോ എന്ന് ഉറപ്പുവരുത്താന്‍ ഡിഎന്‍എ പരിശോധനകള്‍ നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് കന്നുകാലി മേയ്ക്കാന്‍ വന്നയാളാണ് കുഞ്ഞിനെ കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. പൊലീസെത്തി ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് നിലവില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഓക്‌സിജന്‍ സഹായം നല്‍കുന്നുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായിട്ടാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha


























